sreejith

കാട്ടാക്കട:ഭാര്യ മരിച്ച 75ാം നാൾ ഭർത്താവ് ആത്മഹത്യ ചെയ്തു.കള്ളിക്കാട് മൈലക്കര തുരുത്തുംമൂല റോഡരികത്ത് വീട്ടിൽ ശ്രീജിത്ത്(24)ആണ് മരിച്ചത്. നവംബർ 29നായിരുന്നു ഭാര്യ വീരണകാവ് നാരങ്ങരക്കോണം ജിജി ഭവനിൽ നോബിളിന്റേയും ജസീന്തയുടേയും മകൾ ജിജിമോൾ(19)മരിച്ചത്.കൂലിപ്പണിക്കാരനായ ശ്രീജിത്തിന്റേത് പ്രേമ വിവാഹമായിരുന്നു.വിവാഹം കഴിഞ്ഞ് അഞ്ച് മാസം പിന്നിടുമ്പോൾ ജിജിമോൾക്ക് പെട്ടന്ന് അസുഖമായി .വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അന്നുമുതൽ ശ്രീജിത്ത് വിഷമത്തിലായിരുന്നു. ജോലിചെയ്യാതെ വീട്ടിലിരിപ്പായി.വെള്ളിയാഴ്ച രാത്രിയിൽ ഇയാളെ വീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തുകയായിരുന്നു .പിതാവ്:അനിൽകുമാർ.മാതാവ്:സുധ.സഹോദരി:ഗായത്രി.