തിരുവനന്തപുരം: നിയമസഭ സെക്രട്ടേറിയറ്റ് ഔദ്യോഗിക ഭാഷാ വകുപ്പുതല സമിതിയും മൂലൂർ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സരസകവി മൂലൂർ എസ്. പത്മനാഭപണിക്കരുടെ 150ാം ജയന്തി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ഛായാചിത്ര അനാച്ഛാദനവും 19ന് ഉച്ചയ്ക്ക് 2.30ന് നിയമസഭ ബാങ്ക്വറ്റ് ഹാളിൽ നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനവും അനാച്ഛാദനവും നി‌ർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അദ്ധ്യക്ഷനാകും. ഇ.എസ് ബിജിമോൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ വി.എസ് ശിവകുമാ‌ർ, മുല്ലക്കര രത്നാകരൻ, കവി പ്രഭാവർമ, ഡോ. ജോർജ് ഓണക്കൂർ തുടങ്ങിയവർ സംസാരിക്കും. നിയമസഭ സെക്രട്ടറി എസ്.വി ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫ. എം.ആർ. സഹൃദയൻ തമ്പി നന്ദിയും പറയും. തുടർന്ന് കവിയരങ്ങിൽ പ്രൊഫ. വി.മധുസൂദനൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, മുരുകൻ കാട്ടാക്കട, ഡോ. ആര്യാംബിക .എസ്.വി, സുമേഷ് കൃഷ്ണൻ എന്നിവർ പങ്കെടുക്കും.