rajendran

തിരുവനന്തപുരം : സഹകരണ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് 10ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മണക്കാട് സ്വദേശി പിടിയിൽ. മണക്കാട് പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന രാജേന്ദ്രൻ നായരാണ് (50) അറസ്റ്രിലായത് . കരിക്കകം സ്വദേശി അമൃതയുടെ പരാതിയിൽ ഫോർട്ട് പൊലീസാണ് ഇയാളെ അറസ്റ്ര് ചെയ്തത്. യുവതിയുടെ സഹോദരന് കോ- ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് 108000 രൂപ വാങ്ങി. തട്ടിപ്പ് മനസിലായതോടെ പണം ആവശ്യപ്പെട്ടപ്പോൾ 1ലക്ഷം മടക്കി നൽകി. ബാക്കി ആവശ്യപ്പെട്ടപ്പോൾ ജാതിപറഞ്ഞ് അധിക്ഷേപിച്ചു. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്. പൊലീസ് ട്രെയിനിംഗ് കോളേജിൽ ജിം ട്രെയിനറായിരുന്നു രാജേന്ദ്രൻ. ഇയാൾക്കെതിരെ വേറെയും പരാതിയുണ്ട് . പൊലീസ് അസി.കമ്മിഷണറാണെന്ന പേരിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിയുണ്ടെന്ന് പൊലീസ് പറഞ്ഞു.