മാറനല്ലൂർ:കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ മാറനല്ലൂർ ഏരിയാ സമ്മേളനം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.സോമൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.ജലാലുദീൻ,ബ്ലോക്ക് സെക്രട്ടറി വി.ശ്രീകുമാർ,ആർ.നാണപ്പൻ നായർ,ഇന്ദിരാഭായ്,പി.ബാലകൃഷ്ണൻ നായർ,രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി പി.സോമൻ(പ്രസിഡന്റ്),കാർത്തമ്മ,സാംസൻ,കെ.ഗോപിനാഥൻ(വൈസ് പ്രസിഡന്റുമാർ),എ.ജലാലുദീൻ(സെക്രട്ടറി),പത്മജാദേവി,സി.അഗസ്റ്റിൻ,പരമേശ്വരൻ നായർ(ജോയിന്റ് സെക്രട്ടറിമാർ),ടി.വേലപ്പൻ(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.