ബാലരാമപുരം:ചെറുകിട സംരംഭകരേയും ബിസ്സിനസ്സുകാരേയും ബാങ്കിംഗ് മേഖലയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി കനറാ ബാങ്ക് ബാലരാമപുരം ശാഖയുടെ ആഭിമുഖ്യത്തിൽ 10 മുതൽ 15 വരെ സാമ്പത്തിക സാക്ഷരതാ വാരാചരണം നടത്തി.കനറാ ബാങ്ക് തിരുവനന്തപുരം റീജയണൽ ഡിവിഷൻ മാനേജർ ശശികല മണിരാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ദീർഘകാലടിസ്ഥാനത്തിൽ ബാങ്ക് നൽകിവരുന്ന വായ്പകളിലെ പലിശ ഇളവിലെ സുരക്ഷിതത്വവും സാധാരണജനവിഭാഗത്തിൽ ബാങ്കിംഗ് മേഖലയിലെ വിശ്വാസ്യതയെ സംബന്ധിച്ചും ഡി.എം.ഒ ബോധവത്ക്കരിച്ചു.കസവുകട നന്ദു,​ സാമ്പത്തിക സാക്ഷരതാ (ലീഡ് ബാങ്ക്)​ കൗൺസിലർ മാരായ സന്തോഷ് കുമാർ,​ഗിരിജ ദേവി, ഫെഡറേഷൻ ഒഫ് ഫാർമേഴ്സ് ക്ലബ് ബാലരാമപുരം പ്രസിഡന്റ് ഹാജികുമാർ,​കനറാ ബാങ്ക് മാർക്കറ്റിംഗ് മാനേജർ സതി കുമാർ എന്നിവർ സംസാരിച്ചു.കനറാ ബാങ്ക് ബാലരാമപുരം ബ്രാഞ്ച് മാനേജർ വിഘ്നനാഥ് സ്വാഗതവും രഞ്ചന ആർ.ജെ നന്ദിയും പറഞ്ഞു.