prathishedham

കിളിമാനൂർ: പാചകവാതകത്തിന് ഭീമമായി വില വർദ്ധിപ്പിച്ച കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി മഹിളകൾ തെരുവിൽ. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കിളിമാനൂർ ഏരിയാ കമ്മറ്റി കിളിമാനൂരിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണയിലാണ് നിരവധി വീട്ടമ്മമാരും പങ്കെടുത്തത്. പ്രതിഷേധ ധർണാ സമരം അസോസിയേഷൻ ഏരിയാ സെക്രട്ടറി ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ഡി. ശ്രീജ അദ്ധ്യക്ഷയായി. കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാൾ സംസാരിച്ചു. പുളിമാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐഷാറഷീദ് സ്വാ​ഗതവും ജസീന നന്ദിയും പറഞ്ഞു.