1

പൂവാർ: കാനറാ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരതാ വാരം ആചരിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജ ഉദ്ഘാടനം ചെയ്തു. 'സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ' എന്ന വിഷയത്തെ അധികരിച്ച് കാനറാ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ എം.എസ്. മുരളീ മനോഹർ പ്രഭാഷണം നടത്തി. തുടർന്ന് എം.എസ്.എം ഈ വായ്പാ നടപടിക്രമങ്ങൾ, വിവിധ വായ്പാ പദ്ധതികൾ തുടങ്ങിയവ സംരംഭകർക്ക് പരിചയപ്പെടുത്തി. വിവിധ മേഖലയിലെ അമ്പതോളം സംരംഭകർ പങ്കെടുത്തു. വ്യവസായ ഓഫീസർ റോയ് സൈമൺ, കാനറാ ബാങ്ക് സീനിയർ മാനേജർമാരായ ആർ.പി. ശ്രീനാഥ്, ഫെനിൻ, പ്രേംലാൽ, വിഷ്ണു, ശരൺ, ഗോപാൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.