പോത്തൻകോട്: ചെമ്പഴന്തി ഇടത്തറ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ 33-ാമത് പ്രതിഷ്ഠാവാർഷികവും ഉതൃട്ടാതി മഹോത്സവവും 19 മുതൽ 26 വരെ നടക്കും. 19 ന് രാവിലെ വിശേഷാൽ ഉത്സവപൂജകൾ. 8.30 ന് കൊടിമരഘോഷയാത്ര.രാത്രി 8 മുളയിടൽ പൂജ.10 ന് ഗാനമേള. 20 ന് രാവിലെ 7.35 ന് അന്നദാന മണ്ഡപം ശിലാസ്ഥപനവും പൊതുസമ്മേളനവും. 8.30 ന് നാരായണീയ പാരായണം. വൈകിട്ട് 6 ന് കഥകളി. 21 ന് രാവിലെ മഹാമൃത്യുഞ്ജയ ഹോമം, വൈകിട്ട് 5 ന് മഹാരുദ്രാഭിഷേകം, രാത്രി 7.30 ന് നൃത്തനൃത്യങ്ങൾ, 10 ന് തിരുവാതിര. 22 ന് രാത്രി 7 ന് സംഗീത കച്ചേരി, 8.30 ന് ഡാൻസ്. 23 ന് രാവിലെ 8.30 ന് നാരായണീയ ജ്ഞാന യജ്ഞം, രാത്രി 7.15 ന് ഭജൻസ്, 9.30 ന് നാടകം. 24 ന് രാവിലെ 10.30 ന് പൊങ്കാല, രാത്രി 7.30 ന് ക്ലാസിക്കൽ ഡാൻസ്, 8 ന് ഉരുൾ, 9.30 ന് കളിയാട്ടക്കാലം. 25 ന് രാത്രി 8 ന് പള്ളിവേട്ടയ്‌ക്കെഴുന്നള്ളത്ത്, 8.30 ന് ക്ലാസിക്കൽ ഡാൻസ്, 12.30 ന് കുത്തിയോട്ട താലപ്പൊലിവ് സമർപ്പണം, 12.45 ന് ആകാശപൂത്തിരിമേളം.26 ന് രാവിലെ 9.30 ന് ആറാട്ടിന് എഴുന്നള്ളത്ത്, രാത്രി 10 ന് കൊടിയിറക്കം.