fine
FINE

തിരുവനന്തപുരം: വിവരാവകാശ മറുപടി നൽകാത്ത പൊതുഭരണവകുപ്പ് ഉദ്യോഗസ്ഥന് 3000 രൂപ പിഴ ശിക്ഷ വിധിച്ചു. ജേക്കബ് തോമസിനെ സംബന്ധിച്ചുള്ള വിവരങ്ങൾക്കായി മുൻ എം.എൽ.എ ജോസഫ് എം. പുതുശേരി വിവരാവകാശനിയമപ്രകാരം നൽകിയ അപേക്ഷയ്‌ക്ക് മറുപടി നൽകാത്ത പൊതുഭരണവകുപ്പ് അണ്ടർസെക്രട്ടറി എൽ.ടി. സന്തോഷ് കുമാറിനാണ് മുഖ്യവിവരാവകാശ കമ്മീഷണർ വിൽസൺ എം.പോൾ ശിക്ഷ വിധിച്ചത്. സർവീസിലിരിക്കെ സർക്കാരിന്റെ അനുമതി ഇല്ലാതെ എ.ഡി.ജി.പി ജേക്കബ് തോമസ് കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജിൽ ക്ലാസ് എടുത്തത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നല്കാത്തതിനാണ്‌ ശിക്ഷ. ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന മറുപടി സാധുവല്ലെന്ന കാരണം നിരത്തിയാണ് പിഴ ശിക്ഷ വിധിച്ചത്.