നെടുമങ്ങാട്: നാടിന്റെ അഭിമാനമായി മാറിയ കിള്ളിയാർ ശുചീകരണ യജ്ഞത്തിൽ മാതൃകാപരമായ പങ്കാളിത്തം നൽകി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ശ്രദ്ധേയരായി. മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും അണിനിരന്ന ശുചീകരണ ദൗത്യം വൻ വിജയമായതിന് പിന്നിൽ തദ്ദേശ ജനപ്രതിനിധികളുടെ ആത്മാർത്ഥമായ ഇടപെടലാണ്. കല്ലമ്പാറയിൽ ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ് ബി. ബിജു അദ്ധ്യക്ഷനായി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻനായർ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, അഡ്വ.ആർ. ജയദേവൻ, അഡ്വ. എസ്. അരുൺകുമാർ, പാട്ടത്തിൽ ഷെരീഫ്, ലേഖാവിക്രമൻ, എം.സി.കെ നായർ, സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു. ആനാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, കരകുളത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില, പനവൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. കിഷോർ എന്നിവർ നേതൃത്വം നൽകി. തീർത്ഥങ്കരയിൽ കെ.ആർ. ശ്രീജ അദ്ധ്യക്ഷയായി. എൽ. ശ്രീകല സ്വാഗതം പറഞ്ഞു. മൂഴി രാജേഷ്, ഷൈജുകുമാർ, എം. ഗിരീഷ്കുമാർ എന്നിവർ നേതൃത്വം നല്കി. ആനാട് പുത്തൻപാലത്ത് ആനാട് ഷജീർ അദ്ധ്യക്ഷനായി. ടി. പത്മകുമാർ സ്വാഗതം പറഞ്ഞു.