01

പോത്തൻകോട് : തുണ്ടത്തിൽ മാധവവിലാസം ഹൈസ്‌കൂളിലെ അദ്ധ്യാപകൻ തുണ്ടത്തിൽ ഉള്ളൂർക്കോണം നവോദയ നഗർ ശ്രീഭവനിൽ പ്രശാന്ത്കുമാർ ( 39 ) കുഴഞ്ഞുവീണ് മരിച്ചു. വട്ടപ്പാറയിലെ ബന്ധുവീട്ടിൽ കുടുംബ സമേതം സന്ദർശിച്ച് മടങ്ങുന്നതിനിടയിലാണ് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. . കാലടി സംസ്‌കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ പ്രീജയാണ് ഭാര്യ.മൂന്നാം ക്ലാസ് വിദ്യാർത്ഥി ശ്രീഹരി മകനാണ്. തുണ്ടത്തിൽ എം വി എച്ച് എസിലെ അദ്ധ്യാപകനായിരുന്ന മുരളീധരൻ നായരുടെയും ജവഹർ ബാലഭവനിലെ അദ്ധ്യാപികയായിരുന്നു ഗോമതിയമ്മയുടെയും മകനാണ് പ്രശാന്ത്.മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന പ്രശാന്തിന്റെ ജേഷ്ഠൻ പ്രദീപ്കുമാർ ആറുമാസം മുമ്പ് സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചിരുന്നു.