തിരുവനന്തപുരം:പാച്ചല്ലൂർ ചുടുകാട് ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം 23 മുതൽ മാർച്ച് 4 വരെ നടക്കും. 23ന് രാവിലെ 4.45 നും 5.00നും മദ്ധ്യേ ദേവിയെ പുറത്തെഴുന്നള്ളിപ്പ് തുടർന്ന് കരിമരുന്ന് പ്രയോഗം, സമൂഹ പൊങ്കാല. 7ന് പ്രഭാത ഭക്ഷണം,10ന് വിളംബര ഘോഷയാത്രകൾ, കോവളം കണ്ണങ്കോട് വാഴമുട്ടം എസ്.എൻ.ഡി.പി. ശാഖകളുടെ നേതൃത്വത്തിൽ കോവളം കീഴത്തിൽ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും കൊടിമര ഘോഷയാത്രയും ഇടയാർ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ഇടയാറിൽ നിന്നും കൊടിക്കയർ ഘോഷയാത്രയും ദേവസ്വം ഭരണസമിതിയുടെ നേതൃത്വത്തിൽ പൂങ്കുളത്തു നിന്നും തൃക്കൊടി ഘോഷയാത്രയും ക്ഷേത്രത്തിൽ എത്തിച്ചേരും.ഉച്ചയ്ക്ക് 12ന് ഗുരുപൂജ. തുടർന്ന് സമൂഹസദ്യ,വൈകിട്ട് 6ന് മേൽ 6.30നകം തൃക്കൊടിയേറ്റ്.ക്ഷേത്ര തന്ത്രി പാണിവള്ളി അശോകൻ തന്ത്രികൾ നിർവഹിക്കും,6.45ന് ആത്മീയ പ്രഭാഷണം,രാത്രി 8.30നും 9നും മദ്ധ്യേ പള്ളിപ്പലകയിൽ പണം വയ്പ് കർമ്മം.തുടർന്ന് ഭദ്റകാളിപ്പാട്ട് ആരംഭം.
24ന് രാവിലെ 7.30ന് ശിവപുരാണ പാരായണവും പ്രഭാഷണവും,ഉച്ചയ്ക്ക് 12.30ന് അന്നദാനം.വൈകിട്ട് 3ന് തിരുവല്ലം ഭാഗത്തേക്ക് പറയ്ക്കെഴുന്നള്ളത്ത്.രാത്രി 8ന് ഗാനമേള.
25ന് ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് 3ന് വാഴമുട്ടം ഭാഗത്തേക്ക് പറയ്ക്കെഴുന്നള്ളത്ത്.
26ന് രാവിലെ 8ന് പാരായണവും പ്രഭാഷണവും. ഉച്ചയ്ക്ക് 12.30ന് അന്നദാനം.വൈകിട്ട് 5ന് വിളക്കുകെട്ട് ഘോഷയാത്ര.രാത്രി 8.30ന് മേൽ 9നകം മാലചാർത്തൽ കർമ്മം.തുടർന്ന് പുഷ്പാഭിഷേകം,തൃക്കല്യാണ സദ്യ. എഴുന്നള്ളിപ്പ് തുടർന്ന് പ്രസാദ വിതരണം.രാത്രി 10ന് മ്യൂസിക് ബാർഡ് ഷോ.
27ന് രാവിലെ 9ന് ഗീതാപാരായണം,ഉച്ചയ്ക്ക് 12.30ന് അന്നദാനം,വൈകിട്ട് 3ന് ഇടയാർ ഭാഗത്തേക്ക് പറയ്ക്കെഴുന്നള്ളിപ്പ്.28ന് രാവിലെ 7ന് ശ്രീമന്നനാരായണീയ പാരായണം, ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 8ന് ഭക്തിഗാനസുധ.29ന് രാവിലെ 6.45ന് ക്ഷേത്രമൂലസ്ഥാനത്തു നിന്നും ഉരുൾ നേർച്ച. 7.30ന് പ്രഭാത ഭക്ഷണം. കുട്ടികളെ നടയ്ക്കിരുത്ത്. വൈകിട്ട് 3.30ന് മത്സരമേളം,4ന് ദേവിയെ പുറത്തെഴുന്നള്ളിപ്പ്,പച്ചപ്പന്തലിൽ കുടിയിരുത്തും,8ന് ഗാനമേള,രാത്രി 12ന് കുത്തിയോട്ടം,ചൂരൽകുത്ത്. കരിമരുന്ന് പ്രയോഗം,താലപ്പൊലി തുടർന്ന് എഴുന്നള്ളിപ്പ്.മാർച്ച് ഒന്നിന് ഉച്ചയ്ക്ക് 12.30ന് അന്നദാനം,1ന് പൊങ്കാലയ്ക്ക് അടുപ്പുവെട്ട്, 3ന് പൊങ്കാല നിവേദ്യം. 6.30 മുതൽ 8 വരെ ചമയവിളക്ക്,8.30ന് ചുടുകാടമ്മ വിദ്യാ വിജയപുരസ്കാര വിതരണം,ഘോഷയാത്ര സംഘടിപ്പിച്ച എസ്.എൻ.ഡി. പി ശാഖകളെ ആദരിക്കൽ,രാത്രി 9ന് ഫ്യൂഷൻ മ്യൂസിക് ഷോ,രാത്രി 11.30ന് എഴുന്നെള്ളിപ്പ്.
2ന് ഉച്ചയ്ക്ക് അന്നദാനം,രാത്രി 8ന് പള്ളിവേട്ട,രാത്രി 11.30ന് പള്ളിനിദ്ര,3ന് രാവിലെ 5ന് കണികാണിക്കൽ, കലശാഭിഷേകം,ഉച്ചയ്ക്ക് 12.30ന് അന്നദാനം,രാത്രി 9ന് ഇടയാർ ആറാട്ട് കടവിലേക്ക് ആറാട്ടിന് പുറപ്പാട്,
4ന് രാത്രി 12.30ന് കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും.ഉത്സവത്തിനു ശേഷം മാർച്ച് 5ന് നടതുറക്കും.11ന് ഏഴാം പൂജ ചടങ്ങുകൾ നടക്കും.