തിരുവനന്തപുരം : ശരിക്കും ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണ് റെസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ. ചൊവ്വാഴ്ച ഡൽഹിയിൽ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പ് തുടങ്ങാനിരിക്കെ കൊറോണ വൈറസും പാകിസ്ഥാൻ താരങ്ങളുമാണ് ഫെഡറേഷന്റെ മുന്നിലുള്ള കീറാമുട്ടികൾ.
കൊറോണ ബാധിച്ച ചൈനയിൽ നിന്നുള്ള ടീം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഇന്ത്യയുമായി നയതന്ത്ര പ്രശ്നങ്ങളുള്ള പാകിസ്ഥാനിൽ നിന്നുള്ള ടീമും. ഈ രണ്ട് ടീമുകൾക്കും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിസ അനുവദിച്ചിട്ടില്ല. എന്നാൽ, ഇവരെ പങ്കെടുപ്പിക്കേണ്ട എന്ന് തീരുമാനിക്കാംനുേം പറ്റില്ല. കാരണം ഏതെങ്കിലും ടീമുകൾക്ക് ഇന്റർനാഷണൽ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അനുമതി നിഷേധിച്ചാൽ ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി രാജ്യത്ത് മറ്റൊരു അന്തർദ്ുേശീയ മത്സരവും അനുമതി നൽകില്ല.
ഗവൺമെന്റ് വിസ നൽകിയില്ലെങ്കിൽ ഒളിമ്പിക് കമ്മിറ്റിയുടെ വിലക്ക് വരുമെന്നതിനായ വിസയ്ക്ക് വേണ്ടി വിദേശകാര്യ മന്ത്രാലയത്തിലും ആഭ്യന്തര മന്ത്രാലയത്തിലും ആരോഗ്യ മന്ത്രാലയത്തിലും കയറിയിറങ്ങുകയാണ് ഫെഡറേഷൻ ഭാരവാഹികൾ.
കൊറോണ വെല്ലുവിളി
കൊറോണയുടെ പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ള ടീമിനെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് വിമുഖതയുണ്ട്. എന്നാൽ, ചൈന ടീമിനെ അയയ്ക്കുകയും ഇന്ത്യൻ അനുമതി നിഷേധിക്കുകയും ചെയ്താൽ പ്രശ്നമാകുന്നത് ഗുസ്തി ഫെഡറേഷന് മാത്രമല്ല, എല്ലാ ഒളിമ്പിക് കായിക ഇനങ്ങൾക്കുമാണ്.
റെസ്ലിംഗ് ടീമിനെ 14 ദിവസം മാറ്റി പാർപ്പിക്കുകയും വൈറസ് ബാധ ഇല്ലെന്ന് ഉറപ്പിക്കുകയും ചെയ്തശേഷമാണ് ഇന്ത്യയിലേക്ക് അയയ്ക്കുന്നതെന്ന് ചൈനീസ് റെസ്ലിംഗ് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. എങ്കിലും മറ്റ് ടീമുകൾക്ക് ചൈനീസ് താരങ്ങളെ നേരിടുന്നതിൽ വിമുഖതയുണ്ട്.
പാകിസ്ഥാൻ
അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ താരങ്ങളെ പാകിസ്ഥാനിലേക്ക് മത്സരങ്ങൾക്ക് അയയ്ക്കാനും അവിടെ നിന്നുള്ളവരെ ഇങ്ങോട്ട് പ്രവേശിപ്പിക്കാനും വിദേശകാര്യ മന്ത്രാലയം വിമുഖത പ്രകടിപ്പിക്കാറുണ്ട്. സംഘാടകരായ ഫെഡറേഷന്റെ ഡിക്ളറേഷൻ ഉണ്ടെങ്കിൽ മാത്രമേ അനുമതി ലഭിക്കാറുള്ളൂ.
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾക്ക് വിസ നിഷേധിച്ചാൽ അത് ഇന്ത്യൻ കായിക രംഗത്തിന് കനത്ത തിരിച്ചടിയാകും. മുമ്പ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് പാക് താരങ്ങൾക്ക് വിസ നിഷേധിച്ചതിന്റെ പേരിൽ ഐ.ഒ.സിയുടെ താക്കീത് ലഭിച്ചിരുന്നു. ഇനി അത് ലംഘിച്ചാൽ വിലക്കായിരിക്കും വരിക. പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയാണ്.
വി.എൻ. പ്രസൂദ്
സെക്രട്ടറി ജനറൽ റെസ്ലിംം് ഫെഡറഷേൻ ഒഫ് ഇന്ത്യ