vinayan

തിരുവനന്തപുരം: തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്നയാൾ പിടിയിൽ. തൃശൂർ പേരാമംഗലം അമലാ ഹോസ്‌പിറ്റലിന് സമീപം ഏറാട്ട് വീട്ടിൽ വിനയനെയാണ് ( 48 ) തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തത്. തിരുപുറം സ്വദേശിയിൽ നിന്നും മൊബൈൽ മോഷ്ടിക്കവെയാണ് ഇയാൾ പിടിയിലായത്. തമ്പാനൂർ സി.ഐ അജയകുമാർ, എസ് .ഐ മാരായ ജിജുകുമാർ, എ.എസ് .ഐ ജീസൺ ,സി.പി.ഒ മാരായ നിതിൻ, സുനിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.