കിം ക്ളൈസ്റ്റേഴ്സ്
ദുബായ്യിൽ കളിക്കും
ദുബായ് : പ്രൊഫഷണൽ ടെന്നിസിലേക്കുള്ള മുൻ ഒന്നാം റാങ്കുകാരി കിം ക്ളൈസ്റ്റേഴ്സിന്റെ രണ്ടാംവരവ് ദുബായ് ഓപ്പണിലൂടെ. തിങ്കളാഴ്ച തുടങ്ങുന്ന ചാമ്പ്യൻഷിപ്പിൽ കിക്കി ബെർട്ടൻസാണ് ക്ളൈസ്റ്റേഴ്സിന്റെ ആദ്യ റൗണ്ടിലെ എതിരാളി. 36കാരിയായ ക്ളൈസ്റ്റേഴ്സ് നാല് ഗ്രാൻസ്ളാം കിരീടങ്ങൾ നേടിയിട്ടുണ്ട്.
2012ലെ യു.എസ്. ഓപ്പണിലാണ് അവസാനമായി കളിച്ചത്. 2007ൽ വിവാഹത്തിനായി കരിയർ അവസാനിപ്പിച്ചിരുന്നു. എന്നാൽ, 2011ൽ യു.എസ്. ഓപ്പണിലൂടെ തിരിച്ചെത്തി മൂന്ന് ഗ്രാൻസ്ളാം കിരീടങ്ങൾ കൂടി നേടി. 24 മാസത്തിനു ശേഷം വീണ്ടും വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.