കല്ലമ്പലം:മുട്ടിയറ അപ്പുപ്പൻ നട ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ ഉത്രംനാൾ മഹോത്സവം മാർച്ച് 5ന് തുടങ്ങി 10ന് സമാപിക്കും.പ്രത്യേക പൂജകൾക്ക് പുറമേ എല്ലാ ദിവസവും ഉച്ചയ്ക്ക് 12ന് അന്നദാനം,5ന് രാതി 8ന് കുട്ടിഗാനമേള,6ന് രാതി 8ന് മാജിക് നുറുങ്ങുകൾ,7ന് രാത്രി 8ന് ഡാൻസ്,8ന് രാതി 8ന് കുത്തിയോട്ട ചുവടും പാട്ടും,9ന് രാത്രി 8ന് ട്രാക്ക് ഗാനമേള,10ന് രാവിലെ 8. 30ന് അപ്പുപ്പന് പൂമൂടൽ,പടുക്കയും പൂജയും വൈകിട്ട് 4ന് ചെണ്ടമേളം തുടർന്ന്‍ പറയെടുപ്പ്,5ന് സമൂഹപൊങ്കാല രാത്രി 8.30ന് കൊടിയിറക്ക്,രാതി 9ന് ഡ്രാമാറ്റിക് ഹൊറർ സ്റ്റേജ്ഷോ.