നെയ്യാറ്റിൻകര : ഊരൂട്ടുകാല ഭദ്രകാളി ദേവീക്ഷേത്രത്തിലെ കുംഭ ഭരണി തൂക്ക ഉത്സവം 29 മുതൽ മാർച്ച് ഒൻപത് വരെ നടക്കും.29ന് രാവിലെ 8.30ന് മൂലക്ഷേത്രങ്ങളായ കോണത്ത്,പനയറത്തല, ചെറുപാലയ്ക്കൽ എന്നിവിടങ്ങളിൽ ദേവി എഴുന്നള്ളത്ത്,വൈകിട്ട് 6.45ന് കൊടിയേറ്റ്,തുടർന്ന് ഭദ്രകാളിപ്പാട്ട് ആരംഭം,രാത്രി 8ന് അത്താഴപൂജയെത്തുടർന്ന് കളമെഴുത്തുംപാട്ടും. മാർച്ച് ഒന്നിന് രാവിലെ 6.15ന് ദേവീമാഹാത്മ്യ പാരായണം,8 ന് പന്തീരടിപൂജ,വൈകിട്ട് 6.30 ന് നൃത്തം,രാത്രി 9.45 ന് വിളക്കെഴുന്നള്ളിപ്പ്, 2ന് രാവിലെ 8ന് പന്തീരടിപൂജ, വൈകിട്ട് 6.30ന് നൃത്തം,രാത്രി 8ന് അത്താഴപൂജ,3ന് രാവിലെ 6.15ന് ദേവീമാഹാത്മ്യ പാരായണം 7.30ന് നേർച്ചത്തൂക്കത്തിന് നൊയമ്പ് നിർത്തൽ,വൈകിട്ട് 3ന് മാലപ്പുറംപാട്ട്, 6.30ന് മ്യൂസിക് മെഗാഷോ,4ന് രാവിലെ 7ന് കുത്തിയോട്ട നേർച്ചയ്ക്ക് നൊയമ്പ് നിർത്തൽ,വൈകിട്ട് 5ന് ഐശ്വര്യപൂജ,6.30ന് വിൽപ്പാട്ട്,രാത്രി 9.45ന് വിളക്കെഴുന്നള്ളിപ്പ്, 5ന് രാവിലെ 8ന് പന്തീരടിപൂജ,ഉച്ചയ്ക്ക 2 ന് കൊന്നുതോറ്റംപാട്ട്, രാത്രി 7 ന് ഭക്തിഗാനസുധ, 8 ന് അത്താഴപൂജ. 6 ന് രാവിലെ 6.15 ന് ദേവീമാഹാത്മ്യ പാരായണം, വൈകിട്ട് 6.30 ന് നാടൻപാട്ട്, രാത്രി 9.45 ന് വിളക്കെഴുന്നള്ളിപ്പ്. 7 ന് രാവിലെ 8 ന് പന്തീരടിപൂജ, വൈകിട്ട് 6.30 ന് നൃത്തം, രാത്രി 8 ന് അത്താഴപൂജ. 8 ന് രാവിലെ 7.30 ന് പൊങ്കാല, വൈകിട്ട് ഉരുൾ, താലപ്പൊലി, കുത്തിയോട്ടം, കാവടി നേർച്ചകൾ, 6.30 ന് കീർത്തനം മ്യൂസിക് നൈറ്റ്, രാത്രി 8 ന് വില്ലോട്ടം. 9 ന് രാവിലെ വൈകിട്ട് 4.30 ന് നേർച്ചത്തൂക്കം, രാത്രി 7 ന് ദീപാരാധന, 7.30 ന് നൃത്തനാടകം, 10.30 ന് വില്ലിൻമൂട്ടിൽ ഗുരുസിയെത്തുടർന്ന് ആറാട്ട്. 17 ന് വൈകിട്ട് 4.30 ന് പൊങ്കാല.
ഊരൂട്ടുകാല ദേവീക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് 29 മുതൽ മാർച്ച് ഒൻപതുവരെ തീയതികളിൽ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് ജില്ലാ കളക്ടർ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു.