മലയിൻകീഴ് :വിളപ്പിൽശാല കുന്നിൻപുറം ചെറുതേരി മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്ന് മുതൽ 21 വരെ നടക്കും.രാവിലെ 7ന് മൃത്യുജ്ഞയഹോമം, 7.30 ന് പ്രഭാത ഭക്ഷണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 5ന് ഐശ്വര്യ പൂജ,രാത്രി 7ന് സംഗീത സുധ.18ന് വൈകിട്ട് 6.45ന് ആദ്ധ്യാത്മിക പ്രഭാഷണം,രാത്രി 7.30ന് പ്രഗവതിസേവ,8ന് നൃത്തസന്ധ്യ.19ന് രാത്രി 7ന് ഭജന,8ന് ഭക്തിഗാനസുധ 20ന് വൈകിട്ട് 6.30ന് ഭഗവതിസേവ, രാത്രി 7ന് നൃത്തസന്ധ്യ 21ന് രാവിലെ 7.30ന് പ്രഭാത ഭക്ഷണം,10ന് പൊങ്കാല,11.30ന് അന്നദാനം,ഉച്ചയ്ക്ക് 12.30ന് പൊങ്കാല നിവേദ്യം.വൈകിട്ട് 6 മുതൽ യാമ പൂജകൾ ആരംഭം. പുലർച്ചെ 6 ന് അഹോരാത്ര അഖണ്ഡനാമ ജപയജ്ഞത്തോടെ ഉത്സവസമാപനം.