vld-1

വെള്ളറട:പാദയോര ശുചീകരണ പദ്ധതിയുടെ ഭാഗമായി വെള്ളറട പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരിച്ച ആനപ്പാറ കടുക്കറ റോഡിൽ നിന്നു ശേഖരിച്ച മാലിന്യവും മറ്റിടങ്ങളിൽ നിന്നു ശേഖരിച്ച മാലിന്യങ്ങളും തരം തിരിച്ച് ചാക്കുകളിൽ കെട്ടി നെടുമങ്ങാട് - കന്യാകുമാരി റോഡിൽ പൂവൻകുഴി ഭാഗത്ത് നിക്ഷേപിച്ചിട്ട് ആഴ്ചകളായി.

ഗ്രീൻ കേരള അധികൃതർ മാലിന്യം കൊണ്ടുപോകുമെന്ന് നേരത്തേ അറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ചാക്കുകളിൽ തരംതിരിച്ച് കെട്ടിവച്ചത്.എന്നാൽ അവർ മാലിന്യം നീക്കം ചെയ്യാൻ എത്തിയിരുന്നില്ല. ഇതേത്തുടർന്ന് പരിസരവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.കളക്ടറെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ മാലിന്യം നീക്കം ചെയ്യാൻ നടപടി യുണ്ടാകുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു.