tree

തിരുവനന്തപുരം: സംസ്‌കൃത കോളേജ് വളപ്പിലെ മരം കടപുഴകി പാളയം സാഫല്യം കോംപ്ലക്‌സിന് സമീപം റോഡിൽ പാർക്ക് ചെയ്‌തിരുന്ന അഞ്ചു കാറുകൾ തകർന്നു. മൂന്ന് കാറുകൾ ഭാഗികമായും രണ്ടെണ്ണം പൂ‌ർണമായും തകർന്നതായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. സംസ്‌കൃത കോളേജിന് മുന്നിലെ വന്മരമാണ് നിലംപൊത്തിയത്. രണ്ടുപോസ്റ്റും ഇലക്ട്രിക്ക് കേബിളുകളും കോളേജിന് മുന്നിലെ പാലത്തിന്റെ കെെവരിയും തകർന്നിട്ടുണ്ട്. കാറുകളെല്ലാം വർക്ക് ഷോപ്പിലേക്ക് മാറ്റി. പോസ്റ്റുകൾ മാറ്റി വെെദ്യുതി ഉടൻ പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.