ബാലരാമപുരം:പെരിങ്ങമല ശ്രീമഹാവിഷ്ണുക്ഷേത്രത്തിലെ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 11.30ന് ആറാട്ട് സദ്യ,​വൈകിട്ട് 5ന് ഊറ്റുകുഴി പത്മതീർത്ഥകുളത്തിൽ ആറാട്ട്,​ആറാട്ട് കഴിഞ്ഞ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രക്ക് നിറപറയും നിവേദ്യവും നൽകി സ്വീകരിക്കും.തുടർന്ന് പെരിങ്ങമല ജംഗ്ഷനിൽ പുഷ്പവൃഷ്ടി നടത്തും.ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുമ്പോൾ പൂത്തിരിമേളം,​ പൂജാകലാസമിതിയുടെ നൂറോളം കലാകാരൻമാർ ഘോഷയാത്രയിൽ അണിചേരും.