chenkal-temple

പാറശാല:മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മൂന്നാമത് അതിരുദ്ര മഹായജ്ഞത്തോടനുബന്ധിച്ച് നടന്ന വനിതാ സമ്മേളനം തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ ഉദ്‌ഘാടനം ചെയ്തു. സിനിമാ സംവിധായകൻ വിജി തമ്പി മുഖ്യാതിഥിയായിരുന്നു.പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ അദ്ധ്യക്ഷത വഹിച്ചു.മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായർ,മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഉഷാകുമാരി,ചെങ്കൽ ഗ്രാമ പഞ്ചായത്ത് അംഗം വി. അജിതകുമാരി,കെ.ആർ.ജയശ്രീ എന്നിവർ സംസാരിച്ചു.ക്ഷേത്ര മാതൃ സമിതി അംഗങ്ങളായ ഡി.വി.ശ്രീലേഖ സ്വാഗതവും ചന്ദ്രലേഖ നന്ദിയും പറഞ്ഞു.