agriculture

വെഞ്ഞാറമൂട്: മാണിക്കോട് ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള മാണിക്കോട് കാർഷിക വ്യവസായിക വിപണന പ്രദർശന മേള ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പൊലീസ് മേധാവി ബി.അശോകൻ,നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്.എസ്.കുറുപ്പ് ,ജില്ലാ പഞ്ചായത്തംഗം വൈവി ശോഭകുമാർ,ഡി.വൈ.എസ്.പി പി.വി ബേബി,ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ഷീലാകുമാരി,ബിനു.എസ് നായർ,ഉഷാകുമാരി,ഡി.സുനിൽ,എസ്.ആർ.ദിലീപ്,അൽ സജീർ,മണിയൻപിള്ള,വാമദേവൻപിള്ള,സുജിത് മോഹൻ,അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.