കിളിമാനൂർ: തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന എ.പി.ജെ അബ്‌ദുൾ കലാം ടെക്നോളോജിക്കൽ യൂണിവേഴ്സിറ്റി അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കിളിമാനൂർ വിദ്യാ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ടെക്‌നിക്കൽ ക്യാമ്പസിലെ ഒന്നാം വർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥി എ.ജെ. അക്ഷയ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. വെള്ളിമെഡൽ നേടി. കോളേജ് പ്രിൻസിപ്പൽ ഡോ.ടി. മാധവരാജ് രവികുമാർ, പ്രോജക്ട് ഡയറക്ടർ എൻജിനിയർ ആർ.ദേവരാജൻ, കായികാദ്ധ്യാപകൻ അരുൺകൃഷ്ണ എന്നിവർ അനുമോദിച്ചു.