ബാലരാമപുരം: പാരൂർക്കുഴി അത്തിയറ ശ്രീ ദുർഗാഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികവും പൊങ്കാലയും 28ന് ആരംഭിച്ച് 30ന് സമാപിക്കും.28ന് രാവിലെ 6 ന് മഹാഗണപതിഹോമം,​ 9ന് ക്ഷീരധാര,​ 11.30 ന് സമൂഹസദ്യ,​ വൈകുന്നേരം ഭക്തിഗാനസുധ,​ 7.15 ന് ദേവിക്ക് പുഷ്പാഭിഷേകം,​ 29 ന് രാവിലെ 9 ന് ക്ഷീരധാര,​ 11.30 ന് സമൂഹസദ്യ,​ വൈകുന്നേരം 6.30 ന് അലങ്കാര ദീപാരാധന,​ 7.15 ന് ദേവിക്ക് പുഷ്പാഭിഷേകം,​ 7.30 ന് ക്ലാസിക്കൽ & സിനിമാറ്റിക് ഡാൻസ്,​ 30 ന് രാവിലെ 8 ന് പ്രതിഷ്ഠാവാർഷിക കലശപൂജ,​ 8.30 ന് ക്ഷീരധാര,​ 9 ന് കലശാഭിഷേകം,​ 9.20 ന് താലപ്പൊലി,​ 9.25 ന് പൊങ്കാലക്ക് അടുപ്പുവയ്ക്കൽ,​ 10 ന് നാഗരൂട്ട്,​ 11.50 ന് പൊങ്കാല നിവേദ്യം,​ തുടർന്ന് സമൂഹസദ്യ,​ വൈകിട്ട് 7 ന് പുഷ്പാഭിഷേകം,രാത്രി 9 ന് ഗാനമേള.