general

ബാലരാമപുരം:ബാലരാമപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 1996 - 97 ബാച്ച് പൂർവവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ക്ലാസ്‌മേറ്റ്സിന്റെ മൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രീയക്ക് വിധേയായ അഭിരാമിക്ക് ക്ലാസ്മേറ്റ്സ് സമാഹരിച്ച തുക അഡ്വ.എം.വിൻസെന്റ് എം.എൽ.എയ്ക്ക് കൈമാറി. ബാലരാമപുരം കൽപ്പടി ആ‌ഡിറ്റോറിയത്തിൽ നടന്ന സൗഹൃദസദസിൽ പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.സ്കൂളിലെ മുൻകാല അദ്ധ്യാപകരായ ശിവശങ്കരൻ,​വേലപ്പൻ ആശാരി,​കൃഷ്ണൻകുട്ടി,​ലീല,​ഉഷ,​ലീല എന്നിവരെ ആദരിച്ചു. പൊതുപ്രവർത്തകരായ മോഹനൻ,​രാജീവ്,​പരുത്തിമഠം ഗിരീഷ്,​ക്ലാസ്മേറ്റ്സ് സെക്രട്ടറി മുനീർ,​ട്രഷറർ ശ്യാം,​ സബീർ,​സജീവ്,​സുമേഷ്,​ശബരി,​സുധീപ് കുമാർ,​രതീഷ് തുടങ്ങിയവർ സംബന്ധിച്ചു.