മുടപുരം:കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠന മികവിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മികവുകളുടെ അവതരണം സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു.ഗ്രാമ പഞ്ചായത്ത് മെമ്പർ സാംബശിവൻ ഉദ്‌ഘാടനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് സൈനാ ബീവി അദ്ധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികളായ ആദിത്യൻ സ്വാഗതവും വൃന്ദ നന്ദിയും പറഞ്ഞു.