ബാലരാമപുരം:പൗരത്വനിയമഭേദഗതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബാലരാമപുരം യംഗ്സ്റ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇരുചക്രവാഹനറാലിയും പൊതുയോഗവും 22ന് വൈകിട്ട് 5ന് ബാലരാമപുരം ജംഗ്ഷനിൽ സംഘടിപ്പിക്കും.രാവിലെ 9 ന് ഐത്തിയൂർ മണ്ണാർക്കുന്ന് ഡോ.ബി.ആ‍ർ അംബേദ്കർ സ്മൃതിമണ്ഡപത്തിൽ നിന്നും ബൈക്ക് റാലി അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. സമാപനപൊതുയോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സോഫിയ മെഹർ ഉദ്ഘാടനം ചെയ്യും.