ബാലരാമപുരം:സിസിലിപുരം പുനർജനി ജനസേവാകേന്ദ്രം,ബാലരാമപുരം പൊലീസ്,ഫ്രാബ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷാ ബോധവത്കരണ ക്ലാസ് നടന്നു.വാർഡ് മെമ്പർ മിനി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.പുനർജനി പ്രസിഡന്റ് ഷാസോമസുന്ദരം അദ്ധ്യക്ഷത വഹിച്ചു.നെട്ടയം ദിവ്യജ്യോതി കോൺവെന്റിലെ സിസ്റ്റർ സാലി,സിസ്റ്റർ ഷെർളി എന്നിവർ ക്ലാസെടുത്തു.വൈകിട്ട് 4ന് നടന്ന പൊതുയോഗം ബാലരാമപുരം സി.ഐ ജി.ബിനു ഉദ്ഘാടനം ചെയ്തു.സീനിയർ സിറ്റിസൺ ചെയർമാൻ ബാലരാമപുരം അൽഫോൺസ് അദ്ധ്യക്ഷത വഹിച്ചു.സോണ ജൂവലറി എം.ഡി അയൂബ്ഖാൻ,കൈരളി ഗാർഡൻസ് അസോസിയേഷൻ സെക്രട്ടറി ജോൺ,നേതാജി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ആർ.വി ഉദയൻ, സനൽ.എസ്,മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു.ലിജി ജോർജ്ജ് സ്വാഗതവും ബി.ജയകുമാർ നന്ദിയും പറഞ്ഞു.