കടയ്ക്കാവൂർ: സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ കുടുംബശ്രീ അയൽകൂട്ടാംഗങ്ങൾക്കായി നടത്തുന്ന അറിവുത്സവത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ് പഞ്ചായത്ത്തല പരീക്ഷ അഞ്ചുതെങ്ങ് മത്സ്യ സംഘം ഹാളിൽ നടന്നു. ഉച്ചയ്ക്ക് 2ന് മുതൽ 3.30 വരെയായിരുന്നു പരീക്ഷാസമയം. പരീക്ഷയുടെ ചോദ്യപേപ്പർ ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ വിതരണം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ജോസഫിൻ മാർട്ടിൻ, ബ്ളോക്ക് കോഓർഡിനേറ്റർ ഹർഷ.വി, പ്രസീത തുടങ്ങിയവർ പങ്കെടുത്തു. വാർഡുതല അറിവുത്സവത്തിൽ വിജയിച്ചവരാണ് പഞ്ചായത്തുതല അറിവുത്സവത്തിൽ പങ്കെടുത്തത്.