ബാലരാമപുരം : തലയൽ മേജർ ശ്രീഭരദ്വാജ ഋഷീശ്വര ശിവക്ഷേത്രവഴിയിൽ മാസങ്ങൾക്ക് മുമ്പ് തകർന്ന കലുങ്കിന്റെ പുനർനവീകരണ ഉദ്ഘാടനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.ക്ഷേത്ര ഉരപദേശകസമിതി പ്രസിഡന്റ് പി.കരുണാകരൻ, സെക്രട്ടറി വി.എൽ.പ്രദീപ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.രവീന്ദ്രൻ, അമ്പിളിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.ശിവരാത്രി മഹോത്സവത്തിന് മുന്നോടിയായി എം.എൽ.എയുടെ അടിയന്തര ഇടപെടലിനെ തുടർന്നാണ് കലുങ്കിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിച്ചത്.