ബാലരാമപുരം:കേന്ദ്രസർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിലും കേരളത്തോടുള്ള അവഗണനയിലും പാചകവാതക വിലവർദ്ധനവിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10 ന് വെങ്ങാനൂർ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തും.ജനതാദൾ(എസ്)​ ദേശീയജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യും.കോവളം മണ്ഡലം കമ്മിറ്റി കൺവീനർ പി.രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിക്കും.പുല്ലുവിള സ്റ്റാൻലി,​അഡ്വ.പി.എസ്.ഹരികുമാർ,​പാറക്കുഴി സുരേന്ദ്രൻ,​ വെങ്ങാനൂർ ബ്രൈറ്റ്,​തെന്നൂർക്കോണം ബാബു,​റൂഫസ് ഡാനിയേൽ,​വി.സുധാകരൻ,​കാഞ്ഞ‍ിരംകുളം ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.