പോത്തൻകോട്: നേതാജിപുരം വാവറ പുളിയ്ക്കച്ചിറ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ രോഹിണിമഹോത്സവവും ഭാഗവത സപ്‌താഹയജ്ഞവും 22 മുതൽ മാർച്ച് 2 വരെ നടക്കും. 22ന് രാവിലെ 6.30 ന് ഉത്സവ വിളംബര കൊടിമര ഘോഷയാത്ര, 8.30 ന് നാരായണീയ ജ്ഞാനയജ്ഞം, 9ന് നവകലശപൂജ,11 നും 11.50 നും ഇടയ്ക്ക് കൊടിയേറ്റ്, വൈകിട്ട് 6.45ന് ആദ്ധ്യാത്മിക സദസ്. 23ന് രാവിലെ 8ന് ഭാഗവത സപ്‌താഹയജ്ഞത്തിന് തുടക്കം.24ന് രാവിലെ ഉത്സവ പൂജകൾക്ക് പുറമെ വൈകിട്ട് 5ന് ശനീശ്വരപൂജ. 25 ന് രാവിലെ 8.30ന് തിരുമുൽക്കാഴ്ച. 26ന് രാവിലെ 10ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 5.30 മുതൽ വിദ്യാരാജഗോപാല അർച്ചന.27 ന് രാവിലെ രുഗ്മിണീസ്വയംവരം ചടങ്ങ്,വൈകിട്ട് 5 ന് സർവ്വൈശ്വര്യ പൂജ.28 രാവിലെ 10 ന് നവഗ്രഹപൂജ.29ന് രാവിലെ 8ന് അഷ്ടദ്രവ്യ മഹാഗണപതിഹവനം,10 ന് തിലഹോമം, വൈകിട്ട് 3ന് അവഭ്യഥസ്നാന ഘോഷയാത്ര തുടർന്ന് ആറാട്ട് ഘോഷയാത്ര.രാത്രി 7.30 മുതൽ ഭകതിഗാനസുധ.മാർച്ച് 1ന് രാത്രി 7 ന് മഹാസുദർശനഹോമം,8 ന് ഭാവയാമി -2020. 2 ന് പതിവ് ഉത്സവ ചടങ്ങുകൾക്ക് പുറമെ 9ന് പൊങ്കാല.11ന് നാഗരൂട്ട്. വൈകിട്ട് 5.30 ന് സോപാന സംഗീതം.രാത്രി 8ന് തേരുവിളക്ക് ഘോഷയാത്ര, രാത്രി 9 ന്ഭക്തിഗാനസുധ,10ന് നാടകീയ നൃത്തശില്പം.വെളുപ്പിന് 4 ന് ഉരുൾ, തേരുവിളക്ക്,താലപ്പൊലി. ആകാശപ്പൂത്തിരിമേളം,കൊടിയിറക്ക്.