ബാലരാമപുരം: നായ കുറുകേചാടി ബൈക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. വഴിമുക്ക് തേരിവിളവീട്ടിൽ അബ്ദുൽ റഹ്മാൻ _ ഹൈറുനിസ ദമ്പതികളുടെ മകൻ നാസർ (42) ആണുമരിച്ചത്.ശനിയാഴ്ച രാവിലെ കാട്ടാക്കട കിള്ളിയിലെ വീട്ടിൽ നിന്ന് ബാലരാമപുരം വഴിമുക്കിലേക്ക് വരുമ്പോൾ, കണ്ടലയിയ്ക്കുസമീപംവച്ച് നായ കുറുകെ ചാടി നിയന്ത്രണംവിട്ട ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. സ്വകാര്യ ആസ്പത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും രാത്രിയോടെ മരിച്ചു.മൃതദേഹം ഇന്നലെ ഉച്ചയോടെ വഴിമുക്ക് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. വിഴമുക്ക് അബാദ് ഹോട്ടൽ ഉടമയാണ്. ബുഷ്റയാണ് ഭാര്യ. മക്കൾ: അൻസില, അബാദ്.