nedumangad-leagu

പാലോട്: നെടുമങ്ങാട് ക്രിക്കറ്റ് ലീഗിന് മണ്ണന്തലയിലെ കല്ലയം സ്റ്റേഡിയത്തിൽ തുടക്കമായി. കാരുണ്യപ്രവർത്തനങ്ങൾ ലക്ഷ്യം വെക്കുന്ന ലീഗിനിത് രണ്ടാംപതിപ്പാണ്. നാലുനാൾ നീളുന്ന മത്സരാവേശത്തിൽ 12 ടീമുകൾ മാറ്റുരയ്ക്കും. ആകെ 3 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് വിജയികളെ കാത്തിരിക്കുന്നത്. ക്രിക്കറ്റ് ലീഗിനോടനുബന്ധിച്ച് കേരളകൗമുദി പുറത്തിറക്കിയ സപ്ലിമെന്റ് സംഘാടക സമിതി കൺവീനർ വി.എസ്. കൃഷ്ണരാജ് പ്രസിഡന്റ്‌ ഷഫീക്കിന് നൽകി പ്രകാശനം ചെയ്തു.