ആറ്റിങ്ങൽ:കേരള ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സിന്റെ സഹകരണത്തോടെ ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ നടന്നു. അഡ്വക്കേറ്റ് ബി സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർമാൻ എം പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.ഹരിത കേരള മിഷൻ ടെക്നിക്കൽ ഡയറക്ടർ വി.രാജേന്ദ്രൻ നായർ,പാർലമെന്ററി ജനാധിപത്യത്തിൽ വിദ്യാർത്ഥികൾക്കുള്ള പങ്ക് എന്ന വിഷയത്തിൽ ക്ലാസെടുത്തു.വിദ്യാർത്ഥി പ്രതിനിധികളായ അജ്മിയ,ശീതൾ,നിഖിത ലാൽ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് വി.വിശ്വംഭരൻ ആദ്ധ്യക്ഷച വഹിച്ചു.വൈസ് പ്രിൻസിപ്പൽ ലതാകുമാരി.എസ്, എം.സി.ചെയർമാൻ,എം.സുലൈമാൻ,പ്രിൻസിപ്പൽ ഇൻ -ചാർജ് അജിത് കുമാർ എന്നിവർ സംസാരിച്ചു.