വർക്കല:വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കല ടൗൺ യൂണിറ്റ് വ്യാപാര മഹോത്സവ സമ്മാനവും വിദ്യാഭ്യാസ അവാർഡും ചികിത്സാ സഹായവും ചുമട്ടുതൊഴിലാളികൾക്കുളള യൂണിഫോം വിതരണവും 18ന് വർക്കല മൈതാനത്തു നടക്കും.വൈകിട്ട് 4 മുതൽ കേരള ജനമൈത്രി പൊലീസ് കലാസംഘം അവതരിപ്പിക്കുന്ന പാഠം ഒന്ന് - ഒരു മദ്യപാനിയുടെ ആത്മകഥ എന്ന നാടകം ഉണ്ടായിരിക്കും. തുടർന്നു നടക്കുന്ന സമ്മേളനം സമിതി ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് കെ.രാജേന്ദ്രൻനായർ അദ്ധ്യക്ഷത വഹിക്കും.വ്യാപാര മഹോത്സവ സമ്മാനം അഡ്വ.വി.ജോയി എം.എൽ.എ വിതരണം ചെയ്യും. പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സമിതിയുടെ ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയനെ എം.എൽ.എ ആദരിക്കും.വർക്കല പൊലീസ് എസ്.എച്ച്.ഒ ജി.ഗോപകുമാർ,കൈരളി ജൂവലറി മാനേജിംഗ് ഡയറക്ടർ എം.നാദിർഷാ,എസ്.ഡി.മണിലാൽ (മൈക്രോൺ കമ്പ്യൂട്ടേഴ്സ്), എം.ജി സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഇന്ദു.എസ്,സമിതി പുന്നമൂട് യൂണിറ്റ് പ്രസിഡന്റ് ബി.പ്രേംനാഥ് എന്നിവരെ പെരിങ്ങമ്മല രാമചന്ദ്രൻ ആദരിക്കും.വർക്കല കഹാർ ചുമട്ടുതൊഴിലാളികൾക്ക് യൂണിഫാറം വിതരണം ചെയ്യും.നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ് വിദ്യാഭ്യാസ അവാർഡും പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കൾക്കുളള അവാർഡുകൾ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബി.ജോഷിബാസുവും ചികിത്സാസഹായം ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രനും മരണാനന്തര ധനസഹായം നഗരസഭ വൈസ് ചെയർമാൻ എസ് അനിജോയും വിതരണം ചെയ്യും.പൊലീസ് നാടക സംഘാംഗങ്ങളെ വർക്കല എസ്.എച്ച്.ഒ ജി.ഗോപകുമാർ ആദരിക്കും.കൗൺസിലർമാരായ ജയശ്രീ,ശുഭാഭദ്രൻ,സമിതി നേതാക്കളായ ടി.ശ്രീനാഗേഷ്,ഡി.എസ്.ദിലീപ്,ചന്ദ്രമതി ഷാജഹാൻ,അഡ്വ.ജി.പ്രതാപൻ,വി.ബലറാം, പി.സുഗുണൻ,കമറുദ്ദീൻ,കമാലുദ്ദീൻ തങ്ങൾ,പുത്തൂരം നിസാം,പ്രദീപ്, ബി.കെ.സഞ്ജീവ്,ചന്ദ്രബാബു,ഷൈൻ എന്നിവർ സംസാരിക്കും.സി.വിജയപ്രകാശൻപിളള സ്വാഗതവും എം.ഷാഹുൽഹമീദ് നന്ദിയും പറയും.