വർക്കല:ചിലക്കൂർ വേളിക്കാട് ഭദ്രകാളി ദുർഗാദേവി ക്ഷേത്രത്തിലെ ഉത്സവം 18ന് ആരംഭിക്കും.രാവിലെ 5.30ന് ഗണപതിഹോമം,8ന് തുലാഭാരം,പാരായണം,വൈകിട്ട് 6ന് ഗണപതിക്ക് ഉണ്ണിയപ്പം മൂടൽ,19ന് വൈകിട്ട് 6ന് ഗണപതിക്ക് മോദകനിവേദ്യം, 20ന് രാവിലെ 11ന് പന്തിരുനാഴി,വൈകിട്ട് 6ന് ഗണപതിക്ക് ഉണ്ണിയപ്പം മൂടൽ, 21ന് രാവിലെ 8ന് ശിവധാര,11ന് പന്തിരുനാഴി. 22ന് രാവിലെ 6ന് ഗണപതിക്ക് ഉണ്ണിയപ്പം മൂടൽ. 23ന് രാവിലെ 8.30ന് പൊങ്കാല, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, രാത്രി 7ന് താലപ്പൊലി വിളക്ക്, 7.15ന് പുഷ്പാഭിഷേകം, 8.30ന് ഗാനമേള, രാത്രി 10.30ന് കളമെഴുത്തും പാട്ടും, വെളുപ്പിന് 3.30ന് കളത്തിൽ പൂജയും വെടിക്കെട്ടും. 24ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകിട്ട് 6ന് ഗണപതിക്ക് മോദകനിവേദ്യം,രാത്രി 9ന് കോമഡിഷോ, 12.30ന് ഗുരുസി.