പാലോട്: കൃഷിവകുപ്പിന്റെ പെരിങ്ങമലയിലെ ജില്ലാ കൃഷി തോട്ടം, ബനാന ഫാം എന്നിവിടങ്ങളിലെ തൊഴിലാളികളുടെ തൊഴിൽ ദിനം 15 ൽ നിന്ന് 26 ആയി വർദ്ധിപ്പിച്ച കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നടപടി അഭിനന്ദാർഹമാണെന്ന് എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ. എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള ഫാം വർക്കേഴ്സ് യൂണിയൻ നൽകിയ നിവേദനത്തെ തുടർന്നാണ് മന്ത്രി ഫാം സന്ദർശിച്ച് ട്രേഡ് യൂണിയൻ നേതാക്കളുമായി ചർച്ച നടത്തിയത്. ഡി.കെ. മുരളി എം.എൽ.എ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ചിത്രകുമാരി, വൈസ് പ്രസിഡന്റ് കെ.ജെ. കുഞ്ഞുമോൻ, ട്രേഡ് യൂണിയൻ നേതാക്കളായ പി.എസ്. നായിഡു, പി.എസ്. ഷൗക്കത്ത്, ഡി.എ. രജിത് ലാൽ, രാഘുനാഥൻ, എൽ. സാജൻ, എം.ജി ധനീഷ്, വേങ്കവിള സജി, ജോസഫ് ഫ്രാൻസിസ്, മടത്തറ സുധാകരൻ, പുറത്തിപ്പാറ സജീവ്, മനോജ്‌ ടി. പാലോട്, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ചിന്നമ്മ ജോസ്, പ്രഭാവതി, റിജു ഷെനിൻ, ജില്ലാ കൃഷി ഓഫീസർ, ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിയോടൊപ്പം ചർച്ചയിൽ പങ്കെടുത്തു.