ചീരാണിക്കര :ചീരാണിക്കര ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 19, 20, 21 തീയതികളിൽ ആഘോഷിക്കുന്നതാണെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എം. ദിവാകരൻ പിള്ളയും സെക്രട്ടറി എൽ. അനിൽകുമാറും അറിയിച്ചു.19 ന് രാത്രി 7.15 ന് ഭജന, 8 ന് വെട്ടുപാറ സുഭാഷ് നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 9.30 ന് ബാലെ അഗ്‌നിമുദ്ര, 20 ന് രാത്രി 7.30 ന് തിരുവാതിര, 8 ന് സുരേഷ് പട്ടത്താനം നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം, 9.15 ന് അമ്പലപ്പുഴ സാരഥിയുടെ നാടകം ''കപട ലോകത്തെ ശരികൾ''. 21 ന് രാവിലെ 10.15 ന് സമൂഹ പൊങ്കാല, 11 ന് സമൂഹ സദ്യ, 6.45 ന് പുഷ്പാഭിഷേകം, 7.15 ന് ഒന്നാം യാമപൂജ, രാത്രി 8 ന് ശങ്കരമംഗലത്ത് ബി ത്രിലോചനൻ നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണം, 9 ന് ഉരുൾ, താലപ്പൊലി, 9.45 ന് സംഗീതാർച്ചന, 10.45 ന് നൃത്തസന്ധ്യ, പുലർച്ചെ 3.30 ന് തേരുവിളക്ക്, മൂന്ന് ദിവസവും രാവിലെ 6.15 ന് നിർമ്മാല്യ ദർശനം, 5.30 ന് ഗണപതി ഹോമം, 7 ന് ഉഷപൂജ എന്നിവ ഉണ്ടാകും.