kicma

കാട്ടാക്കട :കാട്ടാക്കട കിക്മ കോളേജിലെ മാനേജ്‌മെന്റ് ഫെസ്റ്റിനോട് അനുബന്ധിച്ച് യുവാക്കൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരായിട്ടുള്ള ബോധവത്കരണത്തിന്റ ഭാഗമായി വാക്കത്തോൺ സംഘടിപ്പിച്ചു.

ഇന്നലെ രാവിലെ മാനവീയം വീഥിയിൽ ഐ.ബി.സതീഷ് എം.എൽ.എ ഫ്ലാഗോഫ് ചെയ്തു.മ്യൂസിയത്ത് സമാപിച്ച വാക്കത്തോണിന് കിക്മ ഡയറക്ടർ ഡോ.സ്റ്റാൻലി ജോർജ്,അസി.പ്രൊഫസർ ഡോ.രാകേഷ് സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പെടെ നിരവധി പേർ ലഹരിക്കെതിരായ സന്ദേശവുമായി വാക്കത്തോണിൽ പങ്കെടുത്തു.മാർച്ച് ആദ്യവാരമാണ് മാനേജ്മെന്റ് ഫെസ്റ്റ് നടക്കുന്നത്.