കാട്ടാക്കട: കുട്ടമല ദ്രവ്യപ്പാറ തീർത്ഥാടനവും പൊങ്കാലയും മഹാശിവരാത്രി മഹോത്സവവും 19 മുതൽ 21 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, രാത്രി 8ന് അത്താഴപൂജ. 19ന് രാവിലെ 10ന് സമൂഹ പൊങ്കാല, ഉച്ചയ്‌ക്ക് 1ന് അന്നദാനം,​ 20ന് രാത്രി 8ന് പ്രഭാഷണം. 21ന് രാവിലെ 11.15ന് നവകലശാഭിഷേകം,​ വൈകിട്ട് 6ന് യാമപൂജ തുടർന്ന് ശിവരാത്രി വിളക്ക്.