പോത്തൻകോട് : ആനയ്‌ക്കോട് ദേവീക്ഷേത്രത്തിലെ മീനം രേവതി പ്രതിഷ്ഠാ വാർഷിക മഹോത്സവം മാർച്ച് 19ന് തുടങ്ങി 25ന് സമാപിക്കും.19ന് രാവിലെ 10 നുമേൽ 10.30 നകം തൃക്കൊടിയേറ്റ്, 20 ന് രാവിലെ 8 മുതൽ 12.30 വരെ ചണ്ഡികാ ഹോമം, 21ന് ഉച്ചയ്ക്ക് 12.30 ന് സമൂഹ സദ്യ,രാത്രി 8.30ന് പുഷ്പാഭിഷേകം, 22ന് രാവിലെ 10.30ന് കലശാഭിഷേകം,രാത്രി 7 ന് ഭഗവതി സേവ. 23 ന് രാത്രി 8.30 ന് അത്താഴപൂജ, കൊന്നു തോറ്റുപാട്ട്. 24 ന് രാവിലെ 9 ന് ശാസ്താസ്വാമിക്ക് പ്രത്യേക പൂജ, 10.15 ന് നാഗരൂട്ട്,വൈകിട്ട് 6 ന് ഉരുൾ ഘോഷയാത്ര. 25 ന് രാവിലെ 9 ന് ആനയ്‌ക്കോട്ടമ്മയ്ക്ക് പൊങ്കാല, ഉച്ചയ്ക്ക് 12.30 ന് അന്നദാനം, 6 ന് എഴുന്നള്ളത്ത് ഘോഷയാത്ര. എല്ലാ ദിവസവും രാവിലെ 5.30 ന് ഗണപതിഹോമം.