തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും മതപരമായ വിവേചനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള ദളിത് ഫെഡറേഷൻ സംഘടിപ്പിക്കുന്ന 'നിങ്ങൾ ഒറ്റയ്ക്കല്ല,​ നമ്മൾ ഒന്നിച്ചാണ്' സംഗമം 19ന് വൈകിട്ട് 4ന് ഗാന്ധിപാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. വി.എസ്. ശിവകുമാർ എം.എൽ.എ,​ മുസ്ളിംലീഗ് ദേശീയ സെക്രട്ടറി ഡോ.എ. യൂനുസ് കുഞ്ഞ്,​ എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ,​ ഫാ. യൂജിൻ പെരേര,​ വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ,​ മുസ്ളിം നേതാക്കളായ ഓണമ്പള്ളി മുഹമ്മദ് ഫൈസി,​ തൊടിയൂർ കുഞ്ഞ് മൗലവി,​ അർഷദ് താനൂർ ആൽ ഹിക്കമി. പി.കെ. സജീവ്,​ ഐസക് വർഗീസ്,​ എസ്. പ്രഹ്ലാദൻ,​ യു. ഫസവൂർ റഹ്മാൻ,​ ബോബൻ ജി. നാഥ്,​ രാജൻ വെമ്പിളി,​ എസ്.പി. മഞ്ജു,​ എ.എസ്. രാമചന്ദ്രൻ,​ സുശീല മോഹനൻ,​ സുധീഷ് പയ്യനാട്,​ മധുമോൾ പഴയിടം,​ വേലായുധൻ വെന്നിയൂർ,​ റെജി പേരൂർക്കട,​ ജയശ്രീ പയ്യനാട്,​ ഗോപി കുതിരക്കല്ല്,​ കെ.പി. സുകു,​ വി.ആർ. രാജു,​ കെ. രവികുമാർ,​ ബാബു ചിങ്ങാരത്ത്,​ നെയ്യാറ്റിൻകര സത്യശീലൻ,​ പട്ടംതുരുത്ത് ബാബു,​ വിളപ്പിൽശാല പ്രേംകുമാർ,​ ബി.ആർ. മനോജ് എന്നിവർ സംസാരിക്കും.