james

 കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്) പ്രിലിമിനറി പരീക്ഷ എഴുതുന്നവർക്കായി മുൻ ഹയർ സെക്കൻഡറി എജ്യുക്കേഷൻ ഡയറക്ടർ ജയിംസ് ജോസഫിന്റെ മാർഗനിർദേശം


 ഒരു വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉൾക്കാഴ്ചയാണ് കെ.എ.എസിൽ വിലയിരുത്തപ്പെടുന്നത്.

 ഒബ്ജക്ടീവ് ആയിട്ടായിരിക്കും നിങ്ങൾ പരീക്ഷയെഴുതുന്നത്. എന്നാൽ ഉത്തരമെഴുതാനുള്ള ഓപ്ഷനുകളിൽ വിഷയവുമായി ബന്ധപ്പെട്ട പരന്ന അറിവും ഉൾക്കാഴ്ചയുമാണ് പരീക്ഷിക്കപ്പെടുന്നത്.

 അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കുന്ന ഉത്തരം പ്രധാനമാണ്. ഒരു വിഷയത്തെ എങ്ങനെ ഭരണ നിർവഹണവുമായി ബന്ധപ്പെടുത്തി നിങ്ങൾ കാണുന്നു എന്നതാണ് അളക്കപ്പെടുന്നത്.

 ഉദാഹരണമായി,​ പ്രളയത്തെക്കുറിച്ചാണ് ചോദ്യമെങ്കിൽ സ്വീകരിക്കാവുന്ന ദുരന്തനിവാരണ നടപടികൾ തിരിച്ചറിഞ്ഞാണ് ഉത്തരമെഴുതേണ്ടത്.

 ആഗോള താപനത്തെക്കുറിച്ചാണ് ചോദ്യമെങ്കിൽ ഈ കാലാവസ്ഥാ വ്യതിയാനം കേരളത്തെ എങ്ങനെ ബാധിക്കുമെന്ന ഉൾക്കാഴ്ച ഉദ്യോഗാർത്ഥിക്ക് ഉണ്ടാകണം.

ഭാഷാപ്രാവീണ്യം വേണം

 ഭാഷാപ്രാവീണ്യം പ്രത്യേകം ശ്രദ്ധിക്കണം. ഭരണനിർവഹണവുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഘടകമാണ് ഭാഷ. ഇംഗ്ലീഷും മലയാളവും ഒരുപോലെ പ്രധാനമാണ്.

 ഇംഗ്ലീഷ്, മലയാളം ഭാഷാഭിരുചി അളക്കാൻ 50 മാർക്കാണ് പരീക്ഷയിലുള്ളത്. നല്ല ഭാഷയും ഭാഷാ വ്യവഹാരങ്ങളെക്കുറിച്ചുള്ള അറിവുമുണ്ടെങ്കിൽ ഭരണതലത്തിൽ തിളങ്ങാനാകും.


ശ്രദ്ധിക്കാൻ

 ഊഹിച്ച് ഉത്തരമെഴുതരുത്. നെഗറ്റീവ് മാർക്ക് കൂടുമെന്നു മാത്രമല്ല,​ മികച്ച വിജയത്തിനുള്ള സാദ്ധ്യത കുറയ്ക്കുകയും ചെയ്യും. പഠിക്കുന്ന മേഖലകൾ സമഗ്രമായി പഠിക്കുക.