മുടപുരം: കാൻസർ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 മുതൽ കീഴാറ്റിങ്ങൽ പി.എച്ച്.സിയിൽ കാൻസർ രോഗ നിർണയ ക്യാമ്പ് നടത്തുന്നു. ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്യും.