തിരുവനന്തപുരം: സാഹസിക വിനോദസഞ്ചാര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന സുരക്ഷാചട്ടങ്ങളുടെയും രജിസ്‌ട്രേഷൻ സംവിധാനത്തിന്റെയും പ്രകാശനം ഇന്ന് നടക്കും.
രാവിലെ 10 ന് മാസ്‌കോട്ട് ഹോട്ടലിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ടൂറിസം ഡയറക്ടർ ബാലകിരൺ മുഖ്യപ്രഭാഷണം നടത്തും. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഇക്കോ ടൂറിസം ഡയറക്ടർ ഡി.കെ. വിനോദ് കുമാർ, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടർ കൃഷ്ണ തേജ, അയാട്ട സീനിയർ വൈസ് പ്രസിഡന്റ് ഇ.എം. നജീബ്, കെ.ടി.എം പ്രസിഡന്റ് ബേബി മാത്യു തുടങ്ങിയവർ പങ്കെടുക്കും. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് കൂടുതൽ പ്രചാരത്തിലുള്ള 31 സാഹസിക ടൂറിസ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി മാനദണ്ഡം പുറത്തിറക്കുന്നത്.