ആറ്റിങ്ങൽ: പെരുങ്കുളം കണ്ണങ്കര മണ്ണാറക്കാവ് ഭദ്രകാളീ മാടൻ തമ്പുരാൻ ക്ഷേത്രത്തിലെ പരിഹാര ക്രിയകളും പ്രതിഷ്ഠാകർമ്മവും 18 മുതൽ 26 വരെ നടക്കും. 18 മുതൽ 25 വരെ പരിഹാര ക്രിയ.​ 26ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,​ 9ന് മേൽ 9.40നകം പ്രതിഷ്ഠ,​ 11.30ന് സമൂഹപൊങ്കാല സമർപ്പണം,​ തുടർന്ന് അന്നദാനം,​ വൈകിട്ട് 4ന് സർപ്പപാട്ട്. 6.30ന് നൂറും പാലും.