തിരുവനന്തപുരം: ലാപ്പ്ടോപ്പ് ബാഗിൽ കടത്തിയ അരക്കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളും പോളിടെക്നിക്ക് വിദ്യാർത്ഥികളുമായ രണ്ടുപേർ പിടിയിൽ. ഗോഡലി (20), നവീൻ (20) എന്നിവരെയാണ് പാറശാല പൊലീസ് അറസ്റ്റുചെയ്തത്. കന്യാകുമാരി - പുനലൂർ പാസഞ്ചർ ട്രെയിനിൽ മധുരയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ആസാദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പാറാശാല എസ്.ഐമാരായ അബ്ദുൾ വഹാബ്, ശ്രീകുമാരൻ നായർ, എ.എസ്.ഐ ശിവകുമാർ, സിവിൽ പൊലീസ് ഓഫീസർ ബൈജു എന്നിവരാണ് പ്രതികളെ പിടികൂടിയത്. തിരുനെൽവേലി സെന്റ് മറിയം പോളിടെക്നിക്കിലെ വിദ്യാർത്ഥികളായ ഇരുവരും കോളേജ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഹോസ്റ്റലിലെ മറ്റ് കുട്ടികൾക്ക് കൊടുക്കാനായി ഇരുവരും തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് കഞ്ചാവ് വാങ്ങിവരുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.