nadar

തിരുവനന്തപുരം: ആൾ ഇന്ത്യ നാടാർ കോൺഫറൻസ് ഹോട്ടൽ ഹൈസിന്തിൽ കന്യാകുമാരി എം.പി എച്ച്. വസന്ത്കുമാർ ഉദ്ഘാടനം ചെയ്‌തു. നാടാർ സമുദായ​ത്തിന്റെ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരത്തണമെന്ന് കോൺഫറൻസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര സർവീസിലും തമിഴ്നാട് സ്റ്റേറ്റ് സർവീസിലും മതവ്യത്യാസമില്ലാതെ സമുദായത്തിന് സംവരണം ലഭിക്കുമ്പോൾ കേരളത്തിൽ മതാടിസ്ഥാനത്തിൽ വിഭജിച്ച് നാടാർ സമുദായത്തിന് അവകാശപ്പെട്ട സംവരണം ചില മതസംഘടനകളുടെ പേരിൽ മാത്രം ലഭിക്കുന്ന സ്ഥിതി മാറണമെന്നും കോൺഫറൻസ് ആവശ്യപ്പെട്ടു. ഡോ. നീലലോഹിതദാസ്,​ ഡോ. ഇമ്മാനുവേൽ,​ ഡോ. ജയമോഹൻ,​ എസ്.എം. വിജയാനന്ദ്,​ ഡോ. ആൽവിൻപ്രകാശ് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു. നാടാർ സർവീസ് ഫോറം ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ,​ കരിക്കോൽ രാജ്,​ കാളിദാസൻ നാടാർ,​ രാമരജ് നാടാർ,​ ഷണ്മുഖമേൽ നാടാർ,​ രാജ ഇളങ്കോ,​ കെ.കെ. വത്സലൻ,​ ഡോ. ദേവപ്രസാദ്,​ എ.എം.എസ്.ജി അശോകൻ തുടങ്ങിയവർ പങ്കെടുത്തു. കാഞ്ഞിരംകുളം സുദർശനൻ നന്ദി പറഞ്ഞു.